മൂവാറ്റുപുഴ: വാക്സിനേഷനിൽ നൽകുന്നതിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി.നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ, വാക്‌സിനേഷൻ ചുമതലയുള്ള എറണാകുളം ജില്ലാ ഓഫീസർ ഡോ.എം.ജി. ശിവദാസ് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വർക്കി (പായിപ്ര) ജോർജ് ഫ്രാൻസിസ് (കല്ലൂർക്കാട് )ഷെൽമി ജോൺസ് (ആവോലി), ഓമന മോഹനൻ- (ആരക്കുഴ) ആൻസി ജോസ് (മഞ്ഞള്ളൂർ) , ജോളിമോൻ സി.വൈ. (വാളകം ) സുറുമി അജീഷ് (ആയവന ) ഒ.പി.ബേബി (മാറാടി ) തുടങ്ങിയവർ സംസാരിച്ചു.എല്ലാസർക്കാർ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർ , സി.ഡി.പി.ഒ. മാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് എം.പി. പ്രഖ്യാപനം നടത്തിയത്. തുടർന്ന് പണ്ടപ്പിള്ളി സി.എച്ച്.സി. നോഡൽ ഓഫീസർ ഡോ. കെ. ജോർജ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വാക്‌സിനേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമാ രാമകൃഷ്ണൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റിയാസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.