കുറുപ്പംപടി: വൈസ്മെൻ ഇന്റർനാഷനൽ ഡിസ്ട്രിക് എട്ടിലെ കീഴില്ലം യൂത്ത് ക്ലബ്ബിന്റെയും രായമംഗലം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ദിനാചാരണവും ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ആരോഗ്യപ്രവർത്തകരെ പുഷ്പങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ്ഡേ ദിനാചരണം വൈസ് മെൻ ഇന്റർ നാഷണൽ സോൺ നാലിന്റെ ലഫ്ന്റനന്റ് റീജണൽ ഡയറക്ടർ വിത്സൺ പോൾ ഉദ്ഘാടനം ചെയ്തു. ഡിസ്ടിക് 8 ന്റെ നിയുക്ത ഡിസ്ട്രിക് ഗവർണർ സി. എസ്. ദേവസി,മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.എം.ജി.ശ്രീകുമാർ , നേതാക്കളായ ജീൻസ് മാത്യൂ , കെ.വി.ഏലിയാസ് , റോജി ജോർജ്ജ് സി.ബാബു എന്നിവർ നേതൃത്വം നൽകി.മെഡിക്കൽ ഒഫീസർ ഡോ. സഞ്ജു പോളിനെ സേവന രംഗത്തെ മികവ് പരിഗണിച്ച് പ്രത്യേകം ആദരിച്ചു