ആലുവ: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ തുടർന്ന് ചൂർണിക്കരരയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുന്നത്തേരി മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കൂടുതൽ പൊലീസ് സാന്നിദ്ധ്യം പഞ്ചായത്തിൽ ഉറപ്പുവരുത്തും. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം നിർത്തി. ചൂർണിക്കരയിലെ കടകളും, സ്ഥാപനങ്ങളും അടക്കുകയും ജീവനക്കാരും ഉടമകളും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ നിന്നും ജോലിക്കായി പുറത്തു പോകുന്നവരും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു.