കാലടി: ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിനു വേണ്ടി കിഴക്കേ ദേശം എ.കെ.ജി സ്മാര ഗ്രന്ഥശാല ബാല സാഹിത്യ ഗ്രന്ഥങ്ങളുമായി പ്രവർത്തകർ വീട്ടുമുറ്റത്തേക്ക്.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി വത്സല ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ്, പരമേശ്വരൻ, സിറാജ്, പ്രീതാകുമാരി എന്നിവർ നേതൃത്വം നൽകി.