കൊച്ചി: ബി.ജെ.പി മുൻജില്ലാ പ്രസിഡന്റും ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ.കെ മോഹൻദാസിന്റെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി യോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ, അർജ്ജുൻ ഗോപിനാഥ്, ഗോപാലകൃഷ്ണൻ കെ.ഡി , സുരേഷ് ലാൽ, അഡ്വ: രമിത രാജേന്ദ്രൻ, വിജയൻ നെരിശാൻതറ, കെ.ജി ബിജു, വി എസ് രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.