കൊച്ചി: കാർഷികമേഖല പുതിയ തലമുറയുടെ കൈയിൽ ഭദ്രമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോമിലെ വിദ്യാത്ഥികളുടെ പൊക്കാളി പാടശേഖരത്തിൽ വിത്തിറക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊക്കാളി കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ബാബു തമ്പുരാട്ടി, ബബിത ദിലീപ് കുമാർ, ഗാന അനൂപ്, സജ്ന സൈമൺ, നിത സ്റ്റാലിൻ, കമല സദാനന്ദൻ, കെ.എസ്.ഷാജി, കെ.ഡി.വിൻസെന്റ്, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.