കൊച്ചി: പാലക്കാട് അണക്കപ്പാറയിലെ അനധികൃത കള്ള് സംഭരണകേന്ദ്രത്തിനെതിരെയുള്ള എക്സൈസ് കേസിൽ പ്രതിയായ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സോമൻനായരെ സംഘടനയിൽനിന്ന് പുറത്താക്കി. പകരം കെ. കൃഷ്ണൻകുട്ടിയെ ജില്ലാ പ്രസിഡന്റായി നിയോഗിച്ചു. ഇന്നലെ ചേർന്ന ഓൺലൈൻ സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ പോൾ, ആക്ടിംഗ് പ്രസിഡന്റ് ജോമി പോൾ, ജനറൽസെക്രട്ടറി വി.കെ. അജിത്ത്ബാബു തുടങ്ങിയവർ സംസാരിച്ചു.