മൂവാറ്റുപുഴ:നൂറ്റിഅഞ്ച് വിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി 100 വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവും 5 വിദ്യാർത്ഥികളുടെ പ്ലസ്ടു വരെയുള്ള പഠനവും ഏറ്റെടുത്തു.ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് മൂവാറ്റുപുഴയിൽ നടന്ന യോഗത്തിൽ ഈ വിവരം അറിയിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ മൂസ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് എം.മാത്യു റിപ്പാർട്ട് അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് എ.എ.അൻഷാദ്, സി.പി.എം ജില്ലാ സെക്രട്ടറി അംഗങ്ങളായ അഡ്വ. പി.എം.ഇസ്മായിൽ, പി.ആർ. മുരളീധരൻ, ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ഏരിയകമ്മിറ്റി അംഗം കെ.പി.രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ്ഖാൻ, അൻസൽമുഹമ്മദ് എന്നിവർ സംസാരിച്ചു.