കൊച്ചി: സ്വർണക്കടത്തുകാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുവമോർച്ച ധർണ ഇന്ന്. സംസ്ഥാന വ്യാപകമായി നടക്കുന്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ ധർണ നടക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് പറഞ്ഞു.