പറവൂർ: കൊവിഡ് രോഗത്തിനുശേഷം ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ചേന്ദമംഗലം കരിമ്പാടം പുളിക്കത്തറ ബിനു ശാന്തി (49) ചികിത്സാസഹായം തേടുന്നു. ചെലവേറിയ ചികിത്സയാണ് ഒരാഴ്ചയിലധികമായി നടത്തുന്നത്. ഇതിനകം ഇരുപതുലക്ഷത്തിലേറെ ചെലവായി. നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. പറവൂർ, കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മേഖലകളിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിയാണ്. പൂജ നടത്തിക്കിട്ടുന്ന ഏകവരുമാനത്തിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്.
ചികിത്സയ്ക്ക് ധനശേഖരണം നടത്തുന്നതിനായി വാർഡ് അംഗം ഷൈജ സജീവ് ചെയർമാനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് കൺവീനറും കരിമ്പാടം എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് സുദർശനൻ ജോയിന്റ് കൺവീനറുമായി ചികിത്സാസഹായനിധി രൂപീകരിച്ചു. യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 337802010031794. ഐ.എഫ്.എസ് കോഡ്: UBIN0533785.