binu-db

കൊച്ചി : പ്രമുഖ വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി. ബിനുവിനെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റായി ചുമതലയേറ്റു. നാലു വർഷത്തേക്കാണ് നിയമനം. ജില്ലാ ജഡ്ജി ചെറിയാൻ. കെ. കുര്യാക്കോസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ ഒരു വർഷമായി കമ്മിഷനു സ്ഥിരം പ്രസിഡന്റ് ഉണ്ടായിരുന്നില്ല. തുടർന്ന് മൂന്നു മാസത്തിനകം നിയമനം നടത്താൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയതനുസരിച്ചാണ് പുതിയ പ്രസിഡന്റിനെ നിയമിച്ചത്. അഡ്വ. ഡി.ബി. ബിനു ആലപ്പുഴ തുറവൂർ സ്വദേശിയാണ്. ഭാര്യ: പി.എസ്. ബിന്നി. പ്ളസ് ടു വിദ്യാർത്ഥിനിയായ എസ്. നിരുപമയാണ് മകൾ.