കൊച്ചി: നാലാമത് ജി.എസ്.ടി ദിനം സെൻട്രൽ ടാക്‌സസ്, കസ്റ്റംസ് കൊച്ചി കമ്മിഷണറേറ്റിൽ ആഘോഷിച്ചു. ചീഫ് കമ്മിഷണർ ശ്യാം രാജ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്തുത്യർഹമായ സേവനം കാഴ്ച്ചവച്ച 17 ഉദ്യോഗസ്ഥരെയും ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ച 5 വ്യവസായികളെയും ആദരിച്ചു. കസ്റ്റംസ് പ്രവന്റീവ് കമ്മിഷണർ സുമിത്ത് കുമാർ, പ്രിൻസിപ്പൽ അഡീഷണൽ ഡയറക്ടർ ജനറൽ എം. മാത്യു ജോളി, പ്രിൻസിപ്പൽ കമ്മിഷണർ കെ.ആർ. ഉദയ് ഭാസ്‌കർ, കമ്മിഷണർ ഡോ.ടി. ടിജു, കസ്റ്റംസ് കമ്മിഷണർ മൂഹമ്മദ് യൂസഫ് എന്നിവർ പ്രസംഗിച്ചു.