an-radhakrishnan
ബി.ജെ.പി.കളമശേരി മണ്ഡലം കമ്മിറ്റി ഏലൂരിൽ നടത്തിയ എൻ.കെ.മോഹൻദാസ് അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ഏലൂർ: അടിയന്തരാവസ്ഥക്കാലത്തെ സമരസേനാനിയും, സംഘപരിവാർ സംഘടനകളുടെ സുപ്രധാന ചുമതലകൾ വഹിക്കുകയും ചെയ്ത എൻ .കെ .മോഹൻദാസിന്റെ വേർപാട് സംഘ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. കളമശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് .സി .എസ് .മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന മോഹൻദാസ് അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു . വിവിധ സംഘടനാ നേതാക്കളായ കെ.ചന്ദ്രൻ പിള്ള ,എൻ .പി .ശങ്കരൻ കുട്ടി, വി.പി.ജോർജ് , ഇബ്രാഹിം കുട്ടി ,ആർ .രഘുരാജ് , നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ , എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ആർ .സജികുമാർ, എം .എൻ. ഗോപി, ഗിരിജാ ലെനിന്ദ്രൻ, എം .എം. ഉല്ലാസ് കുമാർ ,വി.വി .പ്രകാശൻ , കൗൺസിലർമാരായ എസ്. ഷാജി , പി .ബി .ഗോപിനാഥ്, ചന്ദ്രിക രാജൻ , കെ .ആർ .കെ .പ്രസാദ് , കെ. എൻ. അനിൽ കുമാർ, സാജു തോമസ് വടശ്ശേരി, നേതാക്കളായ സീമ ബിജു ,പി ടി ഷാജി, ഐ.ആർ.രാജേഷ്, ധനീഷ് നീർക്കോട് , ഷിബു തുടങ്ങിയവർ പങ്കെടുത്തു .