1
പള്ളുര്യത്തി താലൂക്കാശുപത്രിയിൽ ഡോക്ടർമാർക്ക് നൽകിയ ആദരവ്

പള്ളുരുത്തി: ഒ.ബി.സി മോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു. പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ബൈജു ഉപഹാരം വിതരണം ചെയ്തു. ഡോക്ടർമാരായ സിദ്ധാർത്ഥൻ, പി.പി.സുജാത, ശ്രീധരകുമാർ, റോണിയ തുടങ്ങിയവർക്കാണ് ആദരവ് നൽകിയത്. തുടർന്ന് ജീവനക്കാരെയും ആദരിച്ചു.