കൊച്ചി: ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി സർക്കാർ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറി. യഹൂതന്മാർ മടങ്ങിയതോടെ പരിചരിക്കാതെയും കാലപ്പഴക്കം കൊണ്ടും ജീർണിച്ച അവസ്ഥയിലാണ് ജൂതപ്പള്ളി.
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യൂ വകുപ്പാണ് ഏറ്റെടുത്തത്. തഹസീൽദാർ സീനത്ത് എം.എസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി പുരാവസ്തു വകുപ്പിന് കൈമാറി. റവന്യൂ ഇൻസ്പെക്ടർ സുദർശനഭായ്, വാല്യുവേഷൻ അസിസ്റ്റന്റ് സജില, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.