കൊച്ചി: ഗ്രീൻ കൊച്ചി ക്ലീൻ കൊച്ചി പദ്ധതിയുടെ ഭാഗമായി ജനകല്ല്യാൺസൊസൈറ്റി, എറണാകുളം ക്ഷേത്ര ക്ഷേമസമിതി, എറണാകുളം വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ശിവക്ഷേത്ര മൈതാനത്തും പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ട് ട്രീ ഗാർഡ് സ്ഥാപിച്ചു. ജനകല്ല്യാൺ സൊസൈറ്റി ചെയർമാൻ എസ്.എസ്.അഗർവാൾ, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, വികസന സമിതി പ്രസിഡന്റ് കെ.എസ്.ദിലീപ്കുമാർ, വി.എസ്.പ്രദീപ്, വാമലോചനൻ, ഐ.എൻ .രഘു, എസ്.എസ്.അഗർവാൾ, എൻ.എൽ.മിഠൽ, ഗോപിനാഥ കമ്മത്ത് ,സുരേഷ് പൈ, ഹേമന്ത് ബൺവാൾ, രാജു, ദീപക് വഞ്ചാനി, ഹരി രാംവർമ, അഖിൽ ചോലിയ, ഭാവേഷ്, ചാന്തക്ക്, നരേന്ദ്രകുമാർ എന്നിവർ വൃക്ഷതൈകൾ നട്ടു.