കളമശേരി: കഞ്ചാവ് വില്പനയ്ക്കെത്തിയ അഞ്ചു യുവാക്കളെ പൊലീസ് പിടികൂടി. കളമശേരിക്കാരായ അനിൽകുമാർ, സനൽബാബു, ജിലു, പാനായിക്കുളം സ്വദേശികളായ അജ്മൽ, അസ്ലം എന്നിവരെയാണ് ആറാട്ടുകടവ് - ചക്യാടം ഭാഗത്തുനിന്ന് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.