കൊച്ചി: ഇടപ്പള്ളി മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിൽ ഒപ്ടിക്കൽ കേബിളിടുന്നതിന് ജിയോ, റിലയൻസ് തുടങ്ങിയ കമ്പനികളിൽ നിന്ന് കോർപ്പറേഷൻ ഭരണക്കാർ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് റെഡ് ഫ്ളാഗ് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് കൗൺസിൽ ചേരുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളുടെ മറവിൽ യോഗം ചേരാതെ തന്നെ കരാർ ഉറപ്പിച്ചതിലെ നടപടികൾ ദുരൂഹവും സംശയകരവുമാണെന്ന് ജില്ലാ സെക്രട്ടറി ചാൾസ് ജോർജ് പറഞ്ഞു.