മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറി വായനാ പക്ഷാചരണത്തോടനുബന്ധിച്ച് പൊൻകുന്നം വർക്കിയേയും, എൻ.പി മുഹമ്മദിനേയും അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യം ജില്ലാ കമ്മിറ്റി അംഗം എൻ.വി.പീറ്റർ പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം നടത്തി. എടത്തല അൽഅമീൻ കോളേജ് അദ്ധ്യാപകൻ ഡോ.കെ.പി അജിത്, എൻ.പി.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.ദേവദാസ്, എം.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗൂഗിൾ മീറ്റ് യോഗത്തിൽ സെക്രട്ടറി ആർ.രാജീവ് , എം.എം.രാജപ്പൻ പിള്ള എന്നിവർ സംസാരിച്ചു.