കൊച്ചി: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചാരണത്തിന്റെ ഭാഗമായി 'സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പരിഹാരമെന്ത്?' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൺസിൽ അംഗവും ചലച്ചിത്ര നടിയുമായ ഗായത്രി ഉദ്ഘാടനം ചെയ്തു. അഡ്വ. മായാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.വനിതാവേദി പ്രസിഡന്റ് സിജി ജയകുമാർ,സെക്രട്ടറി സ്മിത രാജൻ , എഴുത്തുകാരികളായ മീരാബെൻ ചെമ്പ്, കെ. ആർ. ബീന വൈക്കം, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ തിലോത്തമ, ശിവജ, കുമാരി അപർണ രവി പനച്ചിക്കൽ എന്നിവർ സംസാരിച്ചു.