കോതമംഗലം: കോതമംഗലം താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ബ്ലോസം ഇന്റർനാഷണൽ സ്കൂളിൽ തുടങ്ങി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് ഫിറോസ് നെല്ലിക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് മജീദ്, വാർഡ് മെമ്പർ അലി കോതമംഗലം, അസിസ്റ്റന്റ് ലേബർ ഓഫീസർ മുഹമ്മദ് ഷാ, സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു.