കൊച്ചി: ഓണത്തിന് എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി എൻ.വൈ.സി എറണാകുളം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിർവഹിച്ചു. ദേശീയ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ എൻ.എ. മുഹമ്മദ്കുട്ടി മുഖ്യാതിഥിയായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന ഭാരവാഹികളായ സനൽ മൂലൻകുടി, അനൂബ് നൊച്ചിമ തുടങ്ങിയവർ പങ്കെടുത്തു.