postoffice-
സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

പിറവം: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സംഘടനകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.പി.സലിം, സോജൻ ജോർജ്, അഡ്വ. ബിമൽ ചന്ദ്രൻ, അഡ്വ. ജൂലി സാബു, സോമൻ വല്ലയിൽ, കെ. സി തങ്കച്ചൻ, സി.എൻ.മുകുന്ദൻ, സണ്ണി തേക്കും മുട്ടിൽ, എം.വി. മുരളി എന്നിവർ സംസാരിച്ചു .