തൃക്കാക്കര: ആരോഗ്യപരിപാലന രംഗത്ത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കൊച്ചിയിൽ ജില്ലാ പഞ്ചായത്ത് അമൃത ആശുപത്രിയുമായി ചേർന്ന് നടത്തിയ പെയ്ഡ് വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ജെ വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ബീന കെ.വി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡോണോ മാസ്റ്റർ, ആശാ സനിൽ,ഷാരോൺ പനക്കൽ, എഎസ് അനിൽകുമാർ, ഷൈമി വർഗീസ്, അഡ്വ: എം.പി ഷൈനി, ശാരദ മോഹൻ,അനിമോൾ ബേബി, അനിത, യേശുദാസ് പറപ്പള്ളി, സനിത റഹീം, കോർപ്പറേഷൻ കൗൺസിലർ അംബിക സുദർശനൻ എന്നിവർ പങ്കെടുത്തു.