മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ നടപടികൾ പാളിയതോടെ പായിപ്ര ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിൽ. ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ഒന്നാണ് പായിപ്ര ഗ്രാമ പഞ്ചായത്ത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രാരംഭഘട്ടം മുതൽ കൊവിഡ് പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ വൻ വീഴ്ചയാണ് പഞ്ചായത്ത് ഭരണ സമിതി വരുത്തിയിട്ടുള്ളത്.