p
പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് മുടക്കുഴയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി പ്രതിഷേധിക്കുന്നു

കുറുപ്പംപടി: പാചകവാതകത്തിന്റെ ദിനംപ്രതിയുള്ള വില വർദ്ധനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടർ റോഡിലുരുട്ടി പ്രതിഷേധിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു , ജോസ് എ.പോൾ, വൽസ വേലായുധൻ, അനാമിക ശിവൻ,ശശി എന്നിവർ നേതൃത്വം നൽകി.