കൊച്ചി: കൊവിഡ് ബാധിച്ചവർക്കും കൊവിഡാനന്തര രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പരിധിയിൽപ്പെടുത്തി സാമ്പത്തികസഹായം നൽകണമെന്ന് കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ പ്രദീപ് മാളവിക പറഞ്ഞു.