bjp-
ബി.ജെ.പിയുടെ നേതൃത്വത്തിൽ പിറവം ദേവിപ്പടിയിൽ നടത്തിയ പ്രതിഷേധ ധർണയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ. മധു നിർവഹിക്കുന്നു

പിറവം: കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിൽ ഭരണപക്ഷ പാർട്ടി ഘടകങ്ങളുടെ ബന്ധം അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാരോപിച്ചും മുഖ്യമന്ത്രി രാജി വെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പിറവം നിയോജകമണ്ഡലതല ഉദ്ഘാടനം ദേവിപ്പടിയിൽ മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു നിർവഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ, ജില്ലാ സമിതിയംഗം ഉണ്ണി വല്ലയിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വിനോദ്. പി.സി, ജനറൽ സെക്രട്ടറി വിനോദ്. എം. സി എന്നിവർ സംസാരിച്ചു.