മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു കോടി ഫല വൃക്ഷത്തൈ വിതരണ പദ്ധതിയുടെയും ഞാറ്റുവേല ചന്തയുടേയും നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് നിർവഹിച്ചു. വൈസ് ചെയർപഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൾ സലാം, രാജശ്രീ രാജു, കൗൺസിലർമാരായ അമൽ ബാബു, പ്രമീള ഗിരീഷ് കുമാർ, കൃഷി ഓഫീസർ കെ.കെ.ഷാജഹാൻ എന്നിവർ സംസാരിച്ചു. പേര, പാഷൻ ഫ്രൂട്ട്, കറിവേപ്പ്, മാതളം, നെല്ലി എന്നിവയുടെ തൈകൾ പദ്ധതി പ്രകാരം കൃഷി ഭവനിൽ വിതരണം ആരംഭിച്ചു. പ്ലാവ് ഗ്രാഫ്റ്റ് തൈകളും എത്തിയിട്ടുണ്ട്. മുൻസിപ്പൽ പരിധിയിലുള്ള കർഷകർക്ക് പ്ലാവ് ഗ്രാഫ്റ്റ് ഒഴിച്ചുള്ള തൈകൾ സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. പ്ലാവ് ഗ്രാഫ്റ്റ് തൈകൾ 75% സബ്‌സിഡി നിരക്കിലാണ് വിതരണം. തൈക്ക് ഒരെണ്ണത്തിന് 20 രൂപ വീതം കൃഷി ഭവനിൽ നൽകണം. തൈകൾ ലഭിക്കാൻ കർഷകർ കരം അടച്ച രസീതിന്റെ കോപ്പി കൊണ്ടുവരണം.