അറയ്ക്കപ്പടി: അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ.എൻ. സുകുമാരൻ, ടി.എം കുര്യാക്കോസ്, രാജുമാത്താറ തുടങ്ങിയവർ സംസാരിച്ചു.