അങ്കമാലി: സ്വർണ്ണകള്ളക്കടത്തുകാരെ സഹായിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ തുറവൂർ തലക്കോട്ട് പറമ്പിൽ പ്രതിഷേധ ധർണ നടത്തി.സമരം ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് എൻ.വി. അജയ് അദ്ധ്യക്ഷത വഹിച്ചു. ജോബി പോൾ,വി. ആർ. പ്രിയദർശൻ,എൻ. ടി. ബാബു,എൻ.കെ. കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.