ഉദയംപേരൂർ: എസ് എൻ ഡി പി യോഗത്തിന്റെ കൊവിഡ് ദുരിതാശ്വാസ സഹായമായ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ 1084 ശാഖാ ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ 9 ,10 ക്ലാസുകളിൽ പഠിക്കുന്ന 120ഓളം വിദ്യാർത്ഥികൾക്ക് പഠന ധനസഹായം വിതരണം ചെയ്തു. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി കെ.ബി. പ്രണവിൺ ആദ്യ സഹായം ഏറ്റു വാങ്ങി. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ ,ശാഖാ യോഗം പ്രസിഡന്റ് എൽ.സന്തോഷ് , സെക്രട്ടറി ഡി ജിനുരാജ്, വനിതാ സംഘം പ്രസിഡന്റ് സുമ ശശി, ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാജേഷ് കണ്ണോത്ത് , സെക്രട്ടറി സൂരജ് വല്ലൂർ എന്നിവർ പങ്കെടുത്തു.