അങ്കമാലി: കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ,പന്തൽ തുടങ്ങിയവരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയഷൻ അങ്കമാലി മേഖല കമ്മിറ്റി റോജി എം.ജോൺ എം.എൽ.എക്ക് നിവേദനം നൽകി.ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.സത്താർ,മേഖല പ്രസിഡന്റ് ജയ്സൺ വർഗീസ്,സെക്രട്ടറി പി.എസ്. വിഷ്ണു,ട്രഷറർ എം.കെ.സുരേഷ്,ധനീഷ് രാജൻ,റിൻസ് ജോസ് എന്നിവർ പങ്കെടുത്തു.