കൊച്ചി: നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്ത്രീധനവിരുദ്ധ പ്രചാരണപരിപാടി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ലഘുലേഖ സംസ്ഥാന അദ്ധ്യക്ഷ ഷീബ ലിയോൺ ഏറ്റുവാങ്ങി. ഒരുവർഷം നീളുന്നതാണ് പ്രചാരണം. സ്ത്രീധനവിരുദ്ധ ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യും. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന സെക്രട്ടറി വി.ജി. രവീന്ദ്രൻ, മിനിസോമൻ, എൻ.എം.സി ഭാരവാഹികളായ സുലോചന തമ്പി, ഉഷ ഹരിദാസ്, ബീന ജോബി, ജോളി ആന്റണി, ജിഷ ആർ.ബി, അഞ്ജു രാജേഷ്, സന്ധ്യ ചാക്കോ, ശ്രുതി ഹാരിസ് എന്നിവർ സംസാരിച്ചു.