murcnants
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി എൻ.വി. പോളച്ചൻ സൂപ്രണ്ട് ഡോ.നസീമ നജീബിനെ ഹാരണമണിയിക്കുന്നു

അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ ഡോക്ടേഴ്‌സ് ദിനിചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ ആദരിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മർച്ചന്റ്‌സ് പ്രസിഡന്റ് എൻ.വിപോളച്ചൻ സൂപ്രണ്ട് നസീമ നജീബിനെ ഹാരമണിയിച്ച് ആദരിച്ചു.നഗരസഭ അദ്ധ്യക്ഷൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി.നഗരസഭ വൈസ് ചെയർപെഴ്‌സൺ റീത്ത പോൾ,ഡാന്റിജോസ്,തോമസ് കുര്യാക്കോസ്,പി.ഒ. ആന്റോ,ഡോ.നീക്കൊ ഇനീസ്, ഡോ. ബിന്ദു,ഡോ.മുഹമ്മദ് എന്നിവർ പങ്കെടുത്തു .