photo
ഗ്യാസ് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഞാറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ഗ്യാസ് കുറ്റി തോളിൽ ചുമന്ന് സമരം നടത്തുന്നു

വൈപ്പിൻ: പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഗ്യാസ് വിലയും വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ഗ്യാസ് കുറ്റി തോളിൽ ചുമന്ന് സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി, ബിമൽ ബാബു, ലിബിൻ ഷാജി, സി.വി. മഹേഷ് , പി.ആർ. വിപിൻ, നിവിൻ കുഞ്ഞയിപ്പ്, സുബീഷ് ചിത്തിരൻ,എബി പീറ്റർ, ജെ.ജൈക്കോ, നവീൻ ഗാന്ധി എന്നിവർ പങ്കെടുത്തു.