മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 മെഗാ വാക്‌സിനേഷൻ ആരംഭിച്ചു. ജനസംഖ്യാ അനുപാതത്തിൽ വാക്‌സിൻ നൽകണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യത്തിന്റെ ഭാഗമായാണ് മെഗാ വാക്‌സിനേഷന് ആവശ്യമായ വാക്‌സിൻ പഞ്ചായത്തിന് ലഭിച്ചത്. നിലവിൽ 60 വയസ് കഴിഞ്ഞവർക്കാണ് വാക്‌സിൻ നൽകുന്നത്. ദിവസവും ഒരു വാർഡിൽ നിന്നും 25 പേർക്ക് വീതം വാക്‌സിനേഷൻ നൽകും. തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.നാസർ, എം.സി വിനയൻ, പഞ്ചായത്ത് അംഗങ്ങൾ എം.എസ്അലി, പി.എം അസീസ്, ഷാഫി മുതിരക്കാല, ഇ.എം ഷാജി, സക്കീർ ഹുസൈൻ, എം.എ നൗഷാദ്, ജലാലുദീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രിയ, പ്രിൻസ് എന്നിവർ പങ്കെടുത്തു.