fg

തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടങ്ങി ആഴ്ചകൾ പിന്നിട്ടെങ്കിലും മീൻവില റോക്കറ്റുപോലെ കുതിക്കുന്നു. കൊച്ചിയിലെ മാർക്കറ്റിൽ മീൻ കിട്ടാനില്ല. കിട്ടുന്ന മീനിന് പൊള്ളുന്ന വില.കഴിഞ്ഞ ദിവസം ചെല്ലാനം ഹാർബറിൽ ലഭിച്ച നത്തോലി കിലോക്ക് 300 രൂപയായിരുന്നു വില. എന്നാൽ വള്ളത്തിൽ മീൻ പിടിച്ചു കൊണ്ടുവരുന്ന വള്ളക്കാരന് കിട്ടിയത് തുച്ഛമായ തുകമാത്രം. ചാളയ്ക്ക് 300 രൂപ, അയല 400, കരിമീൻ 600, പൊടിമീൻ 300, തുമ്പിച്ചി 400, ചെമ്മീൻ 400, പള്ളത്തി 250, സിലോപിയ 300 എന്നിങ്ങനെയാണ് വില. പരമ്പരാഗത വള്ളക്കാർക്ക് ലഭിക്കുന്ന മീനും ചെമ്മീനുകളും സമീപത്തു തന്നെയുള്ള മറ്റു മാർക്കറ്റുകളിൽ കൂടിയ വിലയ്ക്ക് നൽകുകയാണ് പതിവ്. അതേസമയം, കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മത്സ്യമേഖല ആകെ തകർന്നിരിക്കുകയാണ്.