വൈപ്പിൻ: വൈപ്പിനിലെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലത്തിൽ വാർഡ് മെമ്പർമാരും ആരോഗ്യ പ്രവർത്തകരും മുൻകൈ എടുത്ത് മുഴുവൻ ജനങ്ങളെയും കൊവിഡ് പരിശോധന നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം പോൾ ജെ.മാമ്പിള്ളി ആവശ്യപ്പെട്ടു.
ടെസ്റ്റ്‌പോസിറ്റിവ് നിരക്ക് കുറക്കാൻ നടപടി സ്വീകരിച്ചാൽ വൈപ്പിൻമേഖലയിൽ ഒട്ടുമിക്ക പഞ്ചായത്തും ഗ്രീൻസോണിൽ വരും. അറുപത് ദിവസമായി ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് മിക്ക പഞ്ചായത്തുകളിലും തുറന്ന് പ്രവർത്തിക്കുന്നത്. മാസങ്ങളായി സി വിഭാഗത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ വെള്ളിയാഴ്ച മാത്രം കടകൾ തുറക്കുന്ന അവസ്ഥാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിന് മാറ്റം വരണം. ഇപ്പോഴത്തെ നിലയിൽ പരിശോധന തുടർന്നാൽ അടുത്ത ആഴ്ചയും ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരില്ല. കടബാധ്യതമൂലം ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സർക്കാർ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.