photo
വല്ലാർപാടം സെന്റ് ആന്റണീസ് യൂറോപ്യൻ പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കുന്നു.

വൈപ്പിൻ: ഡിജിറ്റൽ പഠനോപകരണ ചലഞ്ചിന്റെ ഭാഗമായി വൈപ്പിൻ നിയോജകമണ്ഡലത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച ജനകീയ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനം നൂറ് ശതമാനം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. വല്ലാർപാടം സെന്റ് ആന്റണീസ് യൂറോപ്യൻ പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ. പൂർവ വിദ്യാർഥികൾ, ജില്ലാ പഞ്ചായത്ത് അംഗം എന്നിവരാണ് ജനകീയ സമിതി പ്രവർത്തനത്തിന്റെ ഭാഗമായി ടാബുകൾ ലഭ്യമാക്കിയത്. പി. ടി. എ. പ്രസിഡന്റ് ജോസഫ് സാബി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ബെർണഡീൻ ഡിക്രൂസ്, ജില്ലാ പഞ്ചായത്ത് അംഗം അക്വിലിൻ ലോപ്പസ്, അദ്ധ്യാപകരായ റീനി കാതറിൻ, അഞ്ജു ഡേവിഡ് എന്നിവർ സംസാരിച്ചു.