കൊച്ചി: ഭാരത ക്രൈസ്തവ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ കൊച്ചി ഭദ്രാസനാഥിപൻ യാക്കൂബ് മാർ ഐറേനീയസ് മെത്രാപ്പോലീത്താ നിർവഹിച്ചു. കാക്കനാട് ക്രിസ്‌തോസ് മാർത്തോമ്മ പള്ളിയിൽ നടന്ന ചടങ്ങിൽ മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഡോ.മാത്യൂസ് മാർ അന്തമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരി അദ്ധ്യാപകൻ ഫാ ജോസഫ് സുഗുൺ ലയോൺ, ജേക്കബ് വർഗീസ് ,ഫാ.കുരിയാക്കോസ് ഗ്രിഗർ ,ഇ.ഡി. മാത്യു ,മത്തായി തോമസ് എന്നിവർ പ്രസംഗിച്ചു.