അങ്കമാലി: കിടങ്ങൂർ വി.ടി.സ്മാരക ട്രസ്റ്റ്,വി.ടി.ഭട്ടതിരിപ്പാട്ഗ്രന്ഥശാല എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു.നവകേരള നിർമ്മിതിക്ക് സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ഡോ.സുമ പ്രഭാഷണം നടത്തി.സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ ഡോ. കെ.എം.സംഗമേശൻ അദ്ധ്യക്ഷത വഹിച്ചു.കെ.എൻ. വിഷ്ണു,പുഷ്പ രാഗേഷ് എന്നിവർ സംസാരിച്ചു.