പിറവം: കിടപ്പ് രോഗികൾക്ക് എടയ്ക്കാട്ടുവയലിൽ മൊബൈൽ വാക്സിനേഷൻ തുടങ്ങി. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വിഭാഗത്തിൽപ്പെടുന്നവരുൾപ്പടെയുള്ള കിടപ്പ് രോഗികൾക്ക് പ്രയോജനം ചെയ്യും. ഞായറാഴ്ചയോടെ മൊബൈൽ വാക്സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം. റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടി.എ.രാജു തൊട്ടൂർ, ആരക്കുന്നം ആരോഗ്യ കേന്ദ്രങ്ങളിലെ നേഴ്സുമാർ, പാലിയേറ്റീവ് നേഴ്സ് സുജ, ആർ.ആർ.ടി അംഗങ്ങൾ ആശ പ്രവർത്തകർ വാർഡ് മെമ്പർ എന്നിവർ ടീമിന്റെ ഭാഗമാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ വാർഡ് മെമ്പർ എം. ആശിഷ് എന്നിവർ നേതൃത്വം നൽകി.