vazhakulam
വാഴക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വാഴക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം.അബ്ദുൾഅസീസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.കെ.മുരളീധരൻ, അഷറഫ് ചീരേക്കാട്ടിൽ, കൃഷി ഔഫീസർ കെ.അനിത തുടങ്ങിയവർ സംസാരിച്ചു. വിവിധയിനം പച്ചക്കറിത്തൈകളും കുരുമുളക്ത്തൈകളും സൗജന്യമായി കർഷകർക്ക് വിതരണം ചെയ്തു.