sakeer
സിങ്കപ്പൂർ റെഡ് ക്രോസിൽ നിന്ന് സ്റ്റേറ്റ് ബ്രാഞ്ച് മുഖേന ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന് കൈമാറുന്നു

പെരുമ്പാവൂർ: സിങ്കപ്പൂർ റെഡ് ക്രോസിൽ നിന്ന് സ്റ്റേറ്റ് ബ്രാഞ്ച് മുഖേന ലഭിച്ച രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകളിൽ ഒരെണ്ണത്തിന്റെ വിതരണോദ്ഘാടനം താലൂക്ക് ആശുപത്രിയിൽ നഗരസഭാദ്ധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ നിർവഹിച്ചു.താലൂക്ക് ചെയർമാൻ സന്തേഷ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, ഐ.ആർ.സി.എസ്. ജില്ലാ ചെയർമാൻ ജോയ് പോൾ, സൂപ്രണ്ട് ഡോ. എം.എം. ഷാനി, താലൂക്ക് വൈസ് ചെയർമാൻ എ.വി. ഫിലിപ്പ്, രഞ്ജിത് പോൾ, ബിനോയി റ്റി. ബേബി, ബിൻസി കെ. മാത്യു എന്നിവർ സംസാരിച്ചു. രണ്ടാമത്തെ ഓക്സിജൻ കോൺസൻട്രേറ്റർ ഇന്നലെ കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജൻ പൂതൃക്ക പി.എച്ച്.സിക്ക് കൈമാറി.