കൊച്ചി: സീറോമലബാർ സഭാദിനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഇന്ന് ആചരിക്കും.
രാവിലെ 9.30ന് സഭാസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പതാക ഉയർത്തും. മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിലുള്ള കുർബാനയിൽ ബിഷപ്പുമാരായ റെമിജിയൂസ് ഇഞ്ചനാനിയിൽ, സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരാകും.