കൊച്ചി: കേരള ഗ്രാമീൺ ബാങ്കിലെ ജീവനക്കാർ സമരത്തിലേക്ക്. ഗ്രാമീൺ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും, ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. മുഴുവൻ തസ്തികകളിലും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ, ടെക് പ്രോഡക്ടേഴ്‌സ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ, അനിൽ.എസ്.എസ്., സുരേഷ്.എൻ, സുശീൽ കുമാർ കെ.പി, ദീപ കുമാർ.സി, സുജിത് ബാബു, അനിൽ.എസ് തുടങ്ങിയവർ സംബന്ധിച്ചു.