കൊച്ചി; ഫാദർ ഹിർമൂസ് ഫൗണ്ടേഷൻ യുവജനങ്ങൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 18 വയസിനു മുകളിലുള്ളവർക്കായാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. സത്യാനന്തര കാലത്തെ കലയും സാഹിത്യവും എന്ന വിഷയത്തിലാണ് ലേഖനം എഴുതേണ്ടത്. കഥ 1500 വാക്കിലും കവിത 36 വരിയിലും കവിയരുത്. വിവരങ്ങൾക്ക് - 9745602083, 9447049928