കൂത്താട്ടുകുളം: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികൾക്ക് പിന്തുണയും സഹായവുമായി പ്രവാസി സംഘടന. പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ് ) 88 രാജ്യങ്ങളിലായി സംഘടനാ മികവോടെയും കരുത്തോടെയും പ്രവർത്തിക്കുന്ന സംഘടനയാണ്. കൂത്താട്ടുകുളം മേഖലയിലെ ലോട്ടറി തൊഴിലാളികൾക്ക് പി.എം.എഫ് യു.കെയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മാസ്കും സാനിറ്റൈസറും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്ഫോണുകളുടെ വിതരണവും നടത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിറ്റുകളുടെ വിതരണം കൂത്താട്ടുകുളം വൈ.എം.സി.എ അങ്കണത്തിൽ എം.ആർ.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ മുഖ്യാതിഥിയായി. പി.എം.എഫ് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ വിതരണം നിർവഹിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ:ജോസ് കാനാട്ട്, സ്റ്റേറ്റ് കമ്മിറ്റി കോഒാഡിനേറ്റർ ബിജു.കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് ജയൻ.പി, തൊഴിലാളി യൂണിയൻ ഭാരവാഹികളായ സൂരജ്.പി.ജോൺ, സി.എൻ.വാസു എന്നിവർ സംസാരിച്ചു.