കൊച്ചി: വടുതല റെയിൽവേ മേൽപ്പാലം പണി അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും പൊതുമരമാത്ത് മന്ത്രിക്കും വ്യവസായമന്ത്രിക്കും നിവേദനം നൽകി. പാലം പണിയുമായി ബന്ധപ്പെട്ട് ഭൂമിയും കടകളും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം കൃത്യമായി നൽകണമെന്നും ഭാരവാഹികളായ കെ.ജി. പണിക്കർ, പി.എഫ്. പീറ്റർ, വി.എസ്. സോമനാഥൻ, വത്സൻ തയ്യിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.